Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Sunday, 5 December 2010

ഒരു പ്രണയ കാവ്യം..
A Love Poem

പ്രണയിക്കുവാന്‍  ഞാന്‍ മറന്നു പോയി..
പോയ കാലങ്ങളില്‍..
മനസ്സിനോട് ഞാന്‍ മന്ത്രിച്ചു..
ഇതൊന്നും വേണ്ട ..
എല്ലാം വെറുതെ...


ഇന്ന് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍..
കാണുന്നത്  ഒരു പിടി ഓര്‍മകള്‍ മാത്രം..
ഒരു മരവിപ്പോടെ ഞാന്‍ ഓര്‍ക്കുന്നു..
എല്ലാം എന്തിനായിരുന്നു??


എന്തിനു ഞാന്‍ എന്നെ തന്നെ മറന്നു കളഞ്ഞു?
എന്ത് കൊണ്ട് ഞാന്‍ ആരെയും പ്രണയിച്ചില്ല??
പ്രണയിച്ചവരെ ഞാന്‍ അകറ്റി നിര്‍ത്തി ..
പ്രണയത്തെ നോക്കി, ഒരു നിസന്ഗതയോടെ  ..

പ്രണയിനി അല്ല, സുഹൃത്തായി..
ഒരൂ കൈ ദൂരം നിന്നു ഞാന്‍ ..
പ്രണയിച്ചു..
പലരെയും..
പ്രണയിക്കുന്നു..
ഇപ്പോഴും...